തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഐടി വിഭാഗം രൂപീകരിക്കും

Friday 24 June 2016 11:43 pm IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കമ്പ്യൂട്ടറൈസേഷനും തുടര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി മേഖലയിലെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിലേക്കായി ഐടി വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. പുതിയ വിഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഓഫീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ആരംഭിച്ചു. ദേവസ്വംബോര്‍ഡ് മെമ്പര്‍ അജയ് തറയിലിന്റെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്‍, സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍പോറ്റി, ദേവസ്വം അക്കൗണ്ട്‌സ് ആഫീസര്‍ സന്തോഷ്‌കുമാര്‍, പ്രോജക്ട് മാനേജര്‍ കെ.എം. നന്ദിനിദേവി എന്നിവര്‍ സംബന്ധിച്ചു. ബോര്‍ഡിന്റെ ഭരണത്തിലുള്ള ആഫീസുകളും അമ്പലങ്ങളും പൂര്‍ണമായും കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനുള്ള നടപടികള്‍ ഇതോടെ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 23 അഡ്മിസിസ്‌ട്രേറ്റീവ് ആഫീസര്‍ ഗ്രേഡിലുള്ള അമ്പലങ്ങളും അസിസ്റ്റന്റ് കമ്മീഷണര്‍ ആഫീസുകളും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും തിരുവാഭരണം കമ്മീഷണറാഫീസ്, സ്‌ട്രോങ് റൂമുകള്‍, ദേവസ്വം ആസ്ഥാനത്തെ ബോര്‍ഡ് ഓഫീസ്, ദേവസ്വം കമ്മീഷണറാഫീസ്, ദേവസ്വം അക്കൗണ്ട്‌സ് ആഫീസ് എന്നീ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.