തിരുവനന്തപുരം: മലപ്പുറം ജില്ലയിലുണ്ടായ ഡിഫ്തീരിയ രോഗബാധയും മരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രതിരോധ നിയന്ത്രണ നടപടികള്‍ ആരംഭിക്കുന്നതിന് മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘത്തെ നിയോഗിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.രമേഷ് ആര്. അറിയിച്ചു.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ജി. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയില്‍ പരിശോധന നടത്തുന്നത്. സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് ഡോ. എ. സുകുമാരന്‍, കോഴിക്കോട് മെഡിക്കല്‍കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്, മൈക്രോബയോളജി, ഇന്‍ഫക്ഷ്യസ് ഡിസീസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗദ്ധ ഡോക്ടര്‍മാര്‍, സീനിയര്‍ പീഡിയാട്രീഷ്യന്‍, സ്റ്റേറ്റ് മാസ് മീഡിയോ ഓഫീസര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: