ബി‌കെ‌എസ് സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ നാടകം ഇന്ന് അരങ്ങില്‍

Saturday 25 June 2016 11:01 am IST

ബഹ്‌റൈൻ കെരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ നാടകം വെള്ളിയാഴ്ച വൈകുന്നേരം എട്ട് മണിക്ക് സമാജം ഹാളിൽ അരങ്ങേറും. ഭാസൻ രചിച്ച, ഭാരതത്തിന്റെ ക്ലാസിക്കുകളിൽ ഒന്നായ "ഊരുഭംഗം" എന്ന നാടകം ആണ് അരങ്ങേറുന്നത്. ഭാരതത്തിന്റെ ആദ്യ ദുരന്ത നാടകം എന്ന ഗണത്തിൽപ്പെടുന്ന ഈ കൃതി നാം കണ്ടുവരാറുള്ള പ്രൊസിനിയം സങ്കൽപ്പത്തിൽ നിന്നും മാറി അരീന തിയേറ്ററിന്റെ സാധ്യത ഉപയോഗിച്ച് കൊണ്ടാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്പെയ്സിനും രംഗഭാഷക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് ഇത് ഇവിടെ അവതരിപ്പിക്കുന്നത്. വിഷ്ണു നടകഗ്രാമം സംവിധാനം നിർവഹിക്കുന്ന ഈ നാടകത്തിൽ ശിവകുമാർ കൊല്ലറോത്ത്, അനീഷ് റോൺ , അനീഷ് ഗൗരി,സച്ചിൻ , ജിബിൻ,രമേഷ്, പ്രേംജി, ഭരതശ്രീ രാധാകൃഷ്ണൻ,സജിത എന്നിവർ വേഷമിടുന്നു. വിഷ്ണു, ദിനേശ് മാവൂർ, വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോൻ,മനു, ഉണ്ണികൃഷ്ണൻ, ദീപു ആറ്റിങ്ങൽ, ശ്രീരാഗ് എന്നിവർ പിന്നണിയിലും പ്രവർത്തിക്കുന്നു. നാടകം ആസ്വദിക്കുന്നതിനായി എല്ലാ നാടകപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഡ്രാമാ സ്കൂൾ കൺവീനർ വിജു കൃഷ്ണൻ ,കലാവിഭാഗം സെക്രട്ടറി മനോഹർ പാവറട്ടി എന്നിവർ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.