റിയാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ അംഗങ്ങളായ സഹോദരങ്ങള്‍ സ്വന്തം വീട് ആക്രമിച്ച ശേഷം അമ്മയെ കുത്തിക്കൊലപ്പെടുത്തി. പിതാവിനും മറ്റൊരു സഹോദരനും ഗുരുതരമായി പരുക്കേറ്റു. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം.
അമ്മ കൊല്ലപ്പെട്ടതായി സൗദി അറേബ്യയുടെ ആഭ്യന്തരകാര്യമന്ത്രാലയം അറിയിച്ചു. ഐഎസ് ഭീകരരായ ഖാലിദും സലേയുമാണ് സ്വന്തം അമ്മയെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം കുത്തിക്കൊലപ്പെടുത്തിയത്. ഇവരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റ് പിതാവിനെയും സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: