ബാലഗോകുലം ജില്ലാ സമ്മേളനം ഇന്ന് മഞ്ചേരിയില്‍
Saturday 25 June 2016 1:17 pm IST
മഞ്ചേരി: ബാലഗോകുലം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് മഞ്ചേരിയില്‍ തുടക്കമാകും. ആദ്യദിവസമായ ഇന്ന് അമൃതവിദ്യാലയത്തില്‍ ജില്ലാ ബാലമിത്ര പഠനശിബിരം നടക്കും. കഥകളി നടന് കലാമണ്ഡലം മനോജ് ഉദ്ഘാടനം ചെയ്യും. ഭഗവത്ഗീതയും യോഗയും സംയോജിപ്പിച്ച യോഗീ ഉത്സവം അരങ്ങേറും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍, സംസ്ഥാന സമിതിയംഗം ടി.പി.രാജന് മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും. നാളെ രാവിലെ 9.30ന് അമൃതവിദ്യാലയത്തില്‍ ഗായകന് എപ്പാള്‍ വിശ്വനാഥന് ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഗോകുലാംഗങ്ങളെ സമ്മേളനത്തില്‍ അനുമോദിക്കും.