ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന: അനധികൃത ബിയര്‍ പാര്‍ലര്‍ പൂട്ടിച്ചു

Saturday 25 June 2016 1:26 pm IST

പാലക്കാട്: റസ്റ്റോറന്റ്് ലൈസന്‍സ് ഉപയോഗപ്പെടുത്തി ബിയര്‍ വില്‍പ്പനയ്ക്ക് അനധികൃത കൗണ്ടര്‍ തുറന്നതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ പൂട്ടാനും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശം. പാലക്കാട് ചന്ദ്രനഗറിലെ ശ്രീചക്ര ഇന്റര്‍നാഷണല്‍ ഹോട്ടലിനെതിരെയാണ് കമ്മീഷണറുടെ നടപടി. ഇന്നലെ പാലക്കാട് അദ്ദേഹം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. താഴത്തെ ബിയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്‍പ്പന നടത്താവൂ എന്നിരിക്കേ മുകള്‍ നിലയിലെ റെസ്റ്റോറന്റിലും ബിയര്‍ വില്‍പ്പനയ്ക്കായി കൗണ്ടര്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ലൈസന്‍സിക്കെതിരെ കേസെടുക്കാനും ബിയര്‍ പാര്‍ലര്‍ അടച്ചുപൂട്ടാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ലഹരി വില്‍പന സംബന്ധിച്ചുളള വിവരം സധൈര്യം അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടു വരണമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. മദ്യശാലകളുടെ പ്രവര്‍ത്തന അനുമതിയിലെ ക്രമക്കേട് ശ്രദ്ധയില്‍പെട്ടാലും അറിയിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.