കൊട്ടാരക്കര: കൂട്ടുകാരിയുടെ വീട്ടില്‍ വിരുന്നിനെത്തി മോഷണം നടത്തിയ കേസില്‍ യുവതിയേയും’ഭര്‍ത്താവിനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ കലയപുരം സ്വദേശി ആശാപിള്ളയുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ആലപ്പുഴ പുന്നപ്ര ആലുശേരില് വീട്ടില്‍ കൃഷ്ണപ്രകാശ്(32), ഭാര്യ അഞ്ജുബേബി(29) എന്നിവരെ കസ്റ്റഡിയില്‍ വിട്ടത്. മറ്റൊരു കേസില്‍ വൈക്കം പോലീസിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കലയപുരത്തെ മോഷണ വിവരം വെളിയില്‍ വരുന്നത്. തുടര്‍ന്ന് അന്വേഷണത്തിനും തെളിവെടുപ്പിനുമായി കൊട്ടാരക്കര ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: