കൊല്ലം: തമിഴ്നാട്ടില്‍ നിന്നും ജില്ലയില്‍ കഞ്ചാവ് എത്തിക്കുന്ന യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. പോളയത്തോട് റെയില്‍വേ പുറമ്പോക്കില്‍ അഹമ്മദിനെയാണ് പിടികൂടിയത്. തമിഴ്നാട്ടിലെ പളനിയില്‍ നിന്നും ട്രെയിന്‍മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് കൊല്ലത്ത് എത്തിച്ചിരുന്നത്. തേനി കമ്പം എന്നി മേഖലകളില്‍ നിന്നാണ് കൊല്ലത്ത് കഞ്ചാവ് എത്താറുണ്ടെങ്കിലും പഴനിയില്‍ നിന്നുമുള്ള സംഭവം ആദ്യമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരക്കൊഴിഞ്ഞ ട്രെയിനുകളില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: