കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്നും ഉച്ചയ്ക്ക് ചോറും സാമ്പാറും തൈരും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. വൈകിട്ട് പാലും നല്കി. ഇതിന് ശേഷമാണ് വിദ്യാര്‍ഥികള്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയത്. ഛര്‍ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടികള്‍ക്ക് കുടിക്കാന്‍ നല്കിയ പാലില്‍ നിന്നാകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: