വായന മുറി

Saturday 25 June 2016 7:30 pm IST

ഉപാസനയെക്കുറിച്ച് ഭക്തരില്‍ അവബോധമുണ്ടാക്കുന്നതിനായി കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആചാര്യന്‍ എം.ആര്‍. രാജേഷ് രചിച്ച ഗ്രന്ഥമാണ് ഉപാസന. പ്രാചീനകാലത്തെ ഉപാസനയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗ്രന്ഥം രചിച്ചത്. ഇന്ന് സുപരിചിതമായ ആരാധനാ ക്രമങ്ങളല്ല, വേദകാലഘട്ടത്തില്‍ ഉണ്ടായിരുന്നത് എന്നതിലേക്ക് വെളിച്ചംവീശല്‍ കൂടിയാണ് ഉപാസന. വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്ക് വികസിക്കുന്ന രീതിയില്‍ അതീവ ശ്രദ്ധയോടെ അടുക്കിയ പ്രായോഗികമായ ഒന്നായിരുന്നു ഉപാസന എന്നും ഗുരുകുലസമ്പ്രദായം അവസാനിച്ചതോടെ ഉപാസനയുടെ യഥാര്‍ത്ഥരൂപം പഠിക്കാനുള്ള സാധ്യത ഇല്ലാതായെന്നും ഗ്രന്ഥകാരന്‍ പറയുന്നു. ആധുനിക കാലത്ത് മഹര്‍ഷി ദയാനന്ദ സരസ്വതിയാണ് ഉപാസനാരീതിക്ക് പുനര്‍ജന്മം നല്‍കിയതെന്നും അതിനദ്ദേഹത്തിന് വഴികാട്ടിയായത് വിരജാനന്ദ ദണ്ഡിയാണെന്നും എം.ആര്‍. രാജേഷ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. വേദ പബ്ലിക്കേഷന്‍ കണ്ണൂര്‍ പ്രസിദ്ധീകരിച്ച ഉപാസന ഗ്രന്ഥത്തിന്റെ വില 130 രൂപയാണ്. ഇദ്ദേഹം രചിച്ച മറ്റു രണ്ട് പുസ്തകങ്ങള്‍ സ്വയമറിയാന്‍ ഉപനിഷദ്‌സൂക്തികള്‍, മന്ത്രപുഷ്പം എന്നിവയാണ്. നമ്മുടെ സംസ്‌കൃതിയുടെ വജ്രശോഭയായതും പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളായ ഈശം, കേനം, കഠം, മുണ്ഡകം, മാണ്ഡൂക്യം, പ്രശ്‌നം, ഐതരേയം, തൈത്തിരിയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നിവയിലെ സൂക്തികള്‍ ഉള്‍പ്പെടുന്നതാണ് ഉപനിഷദ് സൂക്തികള്‍ എന്ന ഗ്രന്ഥം. പ്രസിദ്ധീകരണം വേദ പബ്ലിക്കേഷന്‍സ് കണ്ണൂര്‍. വില: 40 രൂപ. വേദങ്ങളെക്കുറിച്ചും അതിലെ സൂക്തങ്ങളെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഉപകരിക്കുന്നതാണ് മന്ത്രപുഷ്പം എന്ന 40 പേജുള്ള ഗ്രന്ഥം. അസാധാരണമായ ഊര്‍ജ്ജസ്രോതസ്സിന്റെ ഉറവിടമായ വേദമന്ത്രങ്ങളെക്കുറിച്ചറിയുവാനും മന്ത്രങ്ങളുടെ ഊര്‍ജ്ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ത്ഥം കൂടി പഠിക്കുവാനുപകരിക്കുന്ന ഈ പുസ്തകവും പ്രസിദ്ധീകരിച്ചിരിക്കുന്നത് വേദ പബ്ലിക്കേഷന്‍ കണ്ണൂരാണ്. വില: 40 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.