ജയ്പൂർ: പതിമൂന്നുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം അഗ്നിക്കിരയാക്കി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ച ശേഷം തീ കൊളുത്തിയത്. 75 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ബിക്കാനീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികളായ വിക്കി, സോനു, വിജയ് എന്നീ യുവാക്കൾ പെൺകുട്ടിയെ അവരുടെ വീടിനു മുകളിൽ വെച്ച് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. തുടർന്ന് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ഇവർ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടിക്ക് ഈ ദുരന്തം സംഭവിച്ചത്.
വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസ് റജിസ്ട്രർ ചെയ്തു. പ്രതികളിലൊരാളായ വിക്കിയെ പോലീസ് പിടികൂടിയെങ്കിലും മറ്റുള്ളവർ ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: