ആകാശം, ഭൂമി സര്‍വ്വതും സൃഷ്ടിച്ചതിന് ശേഷമാണ് ഭഗവാന് മനുഷ്യനെ സൃഷ്ടിച്ചത്. ഈ പ്രകൃതിലോകം മുമ്പേ ഉണ്ടായിട്ടില്ലെങ്കില്‍ നാം എങ്ങനെ ജീവിതം നയിക്കും. പിന്നെയാണ് പ്രകൃതിലോകത്തില്‍ നിന്നും എടുക്കപ്പെട്ടവരായ നമ്മെ സൃഷ്ടിച്ചത്. ദൈവം സര്‍വ്വവും സൃഷ്ടിച്ചതിനു ശേഷം ആശ്വസിപ്പാനാണ് നമ്മെ അയച്ചത്.
നമ്മുടെ പ്രവൃത്തി ആശ്വാസത്തിന് വിരോധമായിരിക്കയാല് നാം ദുഃഖിതരാകുന്നു. ഇതിനു ദൈവത്തോട് വിളിച്ചു പറഞ്ഞാല്‍ ദൈവം എന്തു ചെയ്യണം. പ്രകൃതി വിരുദ്ധമായി ജീവിച്ചു ശരീരത്തിനു സുഖക്കേടുണ്ടാക്കി ദുഃഖിച്ചാല് അതില്‍ നിന്നും പഠിക്കേണ്ടത് ആശ്വാസം വേണമെന്നുണ്ടെങ്കില്‍ പ്രകൃതിക്കനുകൂലമായി ജീവിക്കണം എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: