പിറകോട്ടുരുണ്ട സ്‌കൂട്ടര്‍ ബസിടിച്ച് തകര്‍ന്നു

Saturday 25 June 2016 9:29 pm IST

തൊടുപുഴ: പിന്നോട്ടുരുണ്ട സ്‌കൂട്ടറില്‍ ബസിടിച്ചു. തെറിച്ച പോയ വണ്ടി കാറിലിടിച്ച് നിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 യോടെ തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപം കാഞ്ഞിരമറ്റം ബൈപ്പാസിലാണ് സംഭവം. ഇവിടുത്തെ നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ വ്യാപാര ശാലയില്‍ പോയതായിരുന്നു സ്‌കൂട്ടര്‍ ഉടമ. വണ്ടി താനെ പിന്നോട്ടുരുളുകയായിരുന്നു. ഇതേ സമയം പുളുമൂട്ടില്‍ ജംഗഷനില്‍ നിന്നെത്തിയ ബസ് വണ്ടിയിലിടിച്ചു. ബസ് അടുത്തെത്തിയപ്പോഴാണ് വണ്ടി ഉരുണ്ട് നീങ്ങിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും സ്‌കൂട്ടര്‍ ഇടിയുടെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനടിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നു. കാറിനും കേടുപാടുണ്ട്. തൊടുപുഴ പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. ഇടുങ്ങിയ റോഡിലെ അശാസ്ത്രീയ പാര്‍ക്കിംഗാണ് ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത. നടപ്പാത പോലും കയ്യേറിയുള്ള ഇവിടുത്തെ പാര്‍ക്കിംഗ് നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.