അരക്കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയില്‍

Saturday 25 June 2016 9:31 pm IST

വണ്ടിപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ കമ്പത്ത് നിന്നും കോട്ടയത്തേയ്ക്ക് കടത്തിയ അരക്കിലോ കഞ്ചാവുമായി കോട്ടയം താഴത്തങ്ങാടി മണലേല്‍പറമ്പില്‍ സിയാദ് (27) എക്‌സൈസ് പിടിയിലായി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും വണ്ടിപ്പെരിയാല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച് വച്ചാണ് ഇയാള്‍ കടത്തികൊണ്ട് വന്നത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സികെ, പ്രിവന്റീവ് ഓഫീസര്‍മിരായ സേവ്യര്‍ പി. ഡി., കൃഷ്ണകുമാര്‍  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി., രവി വി., അനീഷ് ടി. എ., ഷിജു പി. കെ, സുമേഷ് പി. എസ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്. പ്രതിയെ നെടുങ്കണ്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.