കാളയെ കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു

Saturday 25 June 2016 9:31 pm IST

മറയൂര്‍: മറയൂരിലും പരിസരത്തും കാട്ടാനയുടെ ശല്യം രൂക്ഷമായി.  മറയൂര്‍ കരിമുട്ടി ഭാഗത്ത് ജോസഫ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള കാളയെ കഴിഞ്ഞ രാത്രി കാട്ടാന കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ കാള കയറ് പൊട്ടിച്ച് രക്ഷപെട്ടതിനാലാണ് ജീവന്‍ നിലനിര്‍ത്താനായത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളും ഉണര്‍ന്നെങ്കിലും കാട്ടാനയെപ്പേടിച്ച് പിന്തിരിഞ്ഞു. ഏറെ നേരം ഭീകരന്തരീക്ഷത്തന് ശേഷം കാട്ടാന മടങ്ങിപ്പോകുകയായിരുന്നു. മറയൂര്‍ മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തില്‍ കുത്തേറ്റ കാളയെ പരിചരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.