അടിമാലി: ദേശീയപാതയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്റെ കാല് തകര്‍ന്നു. പത്താംമൈല്‍ ടൗണിന് സമീപം ഇന്നലെ രാവിലെയാണ് അപകടം. പടമുഖം അഖിലകുന്നേല് സുജിത്ത് (20)നാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴയ്ക്ക് പോകുകയായിരുന്നു സുജിത്തും സുഹൃത്ത് അജയും. നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.സുജിത്തിന്റെ കാല് ബസിന്റെ ടയറിനടിയില്പ്പെട്ടാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: