മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ശരീര അവശിഷ്ടങ്ങള്‍ അഞ്ചു ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിലാണ്. ഇവക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കിഴിശ്ശേരിക്കടുത്ത് പുല്ലഞ്ചേരി ഉണ്യാലിലെ ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച ചാക്കുകെട്ടുകള്‍ വഴിയാത്രക്കാരാണ് ആദ്യം. കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളില്‍നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: