കൊയിലാണ്ടി: നാട്യാചാര്യന് ഇന്ന് നൂറാം പിറന്നാളാഘോഷം. കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്കാണ് ഇന്ന് നൂറ് വയസ്സ് തികയുന്നത്. 1916 ജൂണ്‍ 26 ന്, 1091 കൊല്ല വര്‍ഷം മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ഗുരു ജനിച്ചത്. ഋഷി തുല്യനായ ചേമഞ്ചേരിയെ കലാ സ്നേഹികളും ശിഷ്യരും ഇന്ന് ആശംസകളര്‍പ്പിക്കും.
മേപ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തില്‍ ഗുരു കരുണാകര മേനോന്റെ ശിക്ഷണത്തിലാണ് കുഞ്ഞിരാമന് നായര്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കണ്ണൂരിലെ കൗമുദി ടീച്ചറുടെ പ്രേരണയാല്‍ നൃത്തരംഗത്തേക്കും പ്രവേശിച്ചു. കലാമണ്ഡലം മാധവന്, സേലം രാജരത്നപ്പിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതി ഭായി എന്നിവരുടെ കീഴില്‍ ഭരതനാട്യവും പഠിച്ചു. ഗുരുവിന്റെ മാര്‍ഗദര്‍ശനത്തില്‍ ചേലിയയില്‍ കഥകളി വിദ്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ചേലിയയെ കഴിഞ്ഞ വര്‍ഷം കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു.
കേരള കലാമണ്ഡലം പുരസ്കാരം, നൃത്തത്തിനും കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, നൃത്തത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കൂടാതെ ഒട്ടേറെ സംഘടനകളുടെ പുരസ്കാരങ്ങളും കീര്‍ത്തിമുദ്രയും പൊന്നാടയും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹകരണമില്ലാത്തതിനാല്‍ പത്മശ്രീ പുരസ്കാരത്തിനായുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ എത്താത്തത് ഗുരുവിന്റെ ശിഷ്യഗണങ്ങള്‍ക്കും, ആരാധകര്‍ക്കും, നാട്ടുകാര്‍ക്കും അസംതൃപ്തിയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: