കടുത്തുരുത്തി: അകാലത്തില്‍ വേര്‍പിരിഞ്ഞ സ്റ്റാര്‍വിഷന്‍ ക്യാമറമാന് ടോണി വെമ്പള്ളിയുടെ കുടുംബസഹായത്തിന് ടോണി അംഗമായ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന് കോട്ടയം ജില്ലാ കമ്മറ്റിയും കടുത്തുരുത്തി പ്രസ്ക്ലബ്ബും സമാഹരിച്ച 67,000 രൂപ ടോണിയുടെ ഭാര്യ രജനിയും മകള്‍ ആന്മരിയയും ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറയും സംസ്ഥാന ഖജാന്‍ജി ബൈജു പെരുവയും ചേര്‍ന്ന് തുക കൈമാറി. എ.ആര്. രവീന്ദ്രന് ഏറ്റുമാനൂര്‍, വൈക്കം താലൂക്ക് കമ്മിറ്റി സെക്രട്ടറി ബെയ്ലോണ്‍ എബ്രാഹം, അനില്‍ കുറിച്ചിത്താനം, അജേഷ് ജോണ്‍, എ.സി. പ്രശാന്ത്, സജി മെഗാസ്, ട്രൂവിഷന്‍ ചാനല്‍ ജീവനക്കാരായ ജോര്‍ജ്ജ് ജോസഫ്, ജോസഫ് എം.ടി. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: