ബിഎസ്എന്‍എല്‍ പ്രവര്‍ത്തനാവലോകനം

Saturday 25 June 2016 11:17 pm IST

തിരുവനന്തപുരം: വാര്‍ത്താ വിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ് തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ കേരളത്തില്‍ ബിഎസ്എന്‍എല്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ സംരംഭങ്ങളുടെ പുരോഗതിയും നിലവിലെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. കേരളത്തിലെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തു എത്തുന്നതിനായി ശ്രദ്ധചെലുത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്എം മൊബൈല്‍ മേഖലയില്‍ ബിഎസ്എന്‍എല്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ 100 ശതമാനം 3ജി കവറേജ് നല്‍കാന്‍ സന്നദ്ധമാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷം 250 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കമ്മീഷന്‍ ചെയ്യാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിട്ടിരുന്നതെങ്കിലും 300 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കമ്മീഷന്‍ ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.