കഴക്കൂട്ടം: യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ബ്രേക്കിട്ടതിനെതുടര്‍ന്ന് ബസിനുള്ളില്‍ വീണ് കണ്ടക്ടര്‍ക്ക് പരിക്ക്. കണിയാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ പാങ്ങപ്പാറ ഇടയിലക്കുന്നത്ത് വീട്ടില്‍ ദീപ (43) നെയാണ് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടുകൂടിയായിരുന്നു അപകടം. കഴക്കൂട്ടം ജംഗ്ഷന് സമീപമുള്ള ഡിവൈഡറില്‍ മുന്നില്‍ പോയ കാര്‍ വെട്ടിത്തിരിച്ചതിനാല്‍ പിന്നാലെ പോകുകയായിരുന്നു ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെതുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയാണ് ദീപ ബസിനുള്ളില്‍ വീണ് പരിക്കേറ്റത്. യാത്രക്കാരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ അതേ ബസില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: