കണ്ണൂര്‍: പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കുക, തസ്തിക നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുക, പുതുതായി അനുവദിച്ച പ്ലസ് ടു വിദ്യാലയങ്ങളെ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ഡിഡിഇ ഓഫീസുകള്‍ക്ക് മുന്നില്‍ എന്‍ടിയു ധര്‍ണാ സമരം നടത്തി. കണ്ണൂരില്‍ നടന്ന ധര്‍ണാ സമരം ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത്, എന്‍ടിയു ജില്ലാ കമ്മറ്റിയംഗം കെ.പി.സഞ്ജീവന് മാസ്റ്റര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍.ടി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഷാജി സ്വാഗതവും ധനീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: