കാര്‍ നിയ്രണണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Sunday 26 June 2016 12:53 am IST

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരത്ത് നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാല്‍ച്ചുരം ചെകുത്താന്‍ തോടിന് സമീപത്തുളള കൊക്കയിലേക്ക് കാര്‍ മറിഞ്ഞത്. ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ വട്ട്യാംതോട് സ്വദേശികളായ അതുല്‍ബെന്നി(22), അമല്‍ ബാബു(22) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയിലേക്ക് ഭക്ഷണവുമായി പോവുകയായിരുന്ന ഇരിട്ടി വട്ട്യാംതോട്ടിലെ കാറ്ററിംഗ് കമ്പനിയുടെ കാര്‍ 500 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.