കണ്ണൂര്‍: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ വായനാവാരാചരണത്തോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയപാലന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ശ്രീജിത് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വര്‍ഗീസ്, അന്‍സാരി തില്ലങ്കേരി, പി.കെ.സരസ്വതി, അഡ്വ മാര്‍ഗരറ്റ് ജോസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, കെ.വി. ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി കോ ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: