പയ്യന്നൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. അന്നൂര്‍ കിഴക്കേ കോവിലില്‍ പ്രദീപന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രദീപന് കുടുംബസമേതം വിദേശത്താണുളളത്. ഇന്നലെ രാവിലെയാണ് കവര്‍ച്ച നടന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത ശേഷമായിരുന്നു കവര്‍ച്ച. അകത്തുള്ള അലമാരകളടക്കം തകര്‍ത്ത നിലയിലാണുള്ളത്. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: