യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് യുവാക്കളുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

Sunday 26 June 2016 1:50 am IST

തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരെ പീഡിപ്പിച്ച സിപിഎം-പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തലശ്ശേരി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് യുവാക്കളുടെ പങ്കാളിത്തമില്ലായ്മ കൊണ്ട് ശ്രദ്ധേയമായി. വടകര ലോക്‌സഭാ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സുകാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ആസൂത്രണം ചെയ്തത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കൂര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന പ്രചാരണവും അസ്ഥാനത്തായി. മാര്‍ച്ച് തടയാനെത്തിയ പോലീസുകാരെക്കാള്‍ കുറഞ്ഞ സമരക്കാര്‍ മാത്രമേ പരിപാടിയിലുണ്ടായിരുന്നുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.