തെരഞ്ഞെടുത്തു

Sunday 26 June 2016 1:49 am IST

മട്ടന്നൂര്‍: കൃഷി വകുപ്പിന്റെ കേരഗ്രാമം നടപ്പാക്കുന്നതിന് മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കൂടാളി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എടക്കാട്, പയ്യന്നൂര്‍, ഇരിട്ടി എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിട്ടി ബ്ലോക്കിലെ മികച്ച കാര്‍ഷിക പഞ്ചായത്ത് എന്നത് പരിഗണിച്ചാണ് കൂടാളിയെ തെരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. ലത പദ്ധതി വിശദീകരണം നടത്തി. കെ.മഹിജ, കെ.വി.മോഹനന്‍, കെ.എന്‍. ബിന്ദു, സീനാ പ്രദീപ്, കെ.വി.കൃഷ്ണന്‍, കെ.പി.അച്യൂതന്‍, ടി.ലീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.