പയ്യാവൂര്‍: ചന്ദനക്കാംപാറ-വഞ്ചിയം റോഡ് തകര്‍ന്ന് യാത്ര ദുഷ്കരമായി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും കോളനി നിവാസികളും ദിനംപ്രതി യാത്ര ചെയ്യുന്ന ഈ റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്കരമാണ്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട് മാസങ്ങളായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ചന്ദനക്കാംപാറ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സുരേഷ് ഓടാപ്പന്തിയില്‍ അധ്യക്ഷത വഹിച്ചു. ടോമി ഇടപ്പറമ്പില്‍, പത്മപ്രഭ പുത്തന്‍പുര, കുര്യന് കുരിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: