ജമ്മുവിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളി ഇൻസ്പെക്ടറും

Sunday 26 June 2016 9:54 am IST

ശ്രീനഗർ: ജമ്മു-കശ്മീരിലെ പാംപോറിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് സൈനികരിൽ മലയാളിയും. സിആര്‍പിഎഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യു വരിച്ചത്. ജയചന്ദ്രന്‍റെ അടക്കം എട്ടു പേരുടെ മൃതദേഹങ്ങൾ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. വെടിവയ്പ്പ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ കയറിയ ബസിലേക്ക് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു ഭീകരരുടെ ചാവേര്‍ സംഘം. തുടർന്ന് സേന നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെ കൊലപ്പെടുത്തി.  ആക്രമണത്തിൽ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ നില ഗുരുതരമാണ്.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.