അരിസോണ: കോപ അമേരിക്ക ഫുട്ബാൾ ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ അമേരിക്കയെ തോൽപിച്ച് കൊളംബിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാർലോസ് ബാക്കയുടെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ അമേരിക്കയെ തറപറ്റിച്ചത്.
31ാം മിനിട്ടിൽ സാന്റിയാഗോ അരിയാസ് നൽകിയ പാസിൽ പോസ്റ്റിന് സമീപത്തുവെച്ച് കാർലോസ് ബാക്ക തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്. സെമി ഫൈനലിൽ അമേരിക്ക അർജന്റീനയോടും കൊളംബിയ ചിലിയോടും പരാജയപ്പെട്ടാണ് ലൂസേഴ്സ് ഫൈനലിലെത്തിയത്. അർജന്റീന-ചിലി ഫൈനൽ 27ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: