പാംപോർ ഭീകരാക്രമണം: സൈനികരുടെ വിയോഗത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി

Sunday 26 June 2016 11:55 am IST

ന്യൂദൽഹി: പാംപോർ ഭീകരാക്രമണത്തിനിടെ സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദു:ഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരവ് രേഖപ്പെടുത്തിയത്. ' ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ സാഹസികതയ്ക്കും ധൈര്യത്തിനും മുന്നിൽ സല്യൂട്ട് ചെയ്യുന്നു, ഭാരത മണ്ണിനായി അവർ തങ്ങളുടെ ജീവിതം ആത്മസമര്‍പ്പണം ചെയ്തു, അവരുടെ വിയോഗത്തിൽ അഗാതമായ ദു:ഖമുണ്ട്, മരണ മടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ചിന്തകളാണ് തന്റെ മനസിൽ ഇപ്പോൾ, അപകടത്തിൽ പരിക്കേറ്റ് കഴിയുന്നവർ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.