അരൂര്‍: അരൂര്‍പള്ളി-കോട്ടപ്പുറം റോഡ് തകര്‍ന്നു. യാത്ര ദുസഹമായി. കനത്ത മഴയെ തുടര്‍ന്ന് റോഡിലെ കുഴികളില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുകയാണ്. നൂറ് കണക്കിന് വാഹനങ്ങളും കാല്‍നടയാത്രികരും സഞ്ചരിക്കുന്ന റോഡാണിത്. കാല്‍നടയാത്ര പോലും അസാധ്യമായ അവസ്ഥയാണ്. ഇരു ചക്രവാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടങ്ങളില്‍പ്പെടുന്നതും പതിവായി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ തകര്‍ച്ച മേഖലയിലെ വ്യാപാരികളെയും ദുരിതത്തിലാഴ്ത്തി. അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: