ചേര്‍ത്തല: തൈക്കാട്ടുശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യവ്യക്തികള്‍ കയ്യടക്കി വെച്ചിരിക്കു ഏക്കറുകണക്കിന് പുറംപോക്ക് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് പരിസ്ഥിതി ഭൂസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. റോഡ് പുറംപോക്ക് കയ്യേറി കച്ചവട സ്ഥാപനങ്ങള്‍ നിര്‍മിച്ചവര്‍ക്കും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി പുറംപോക്കില്‍ പുതിയ കെട്ടിടം നിര്‍മിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
തറ നിരപ്പില്‍ നിന്നും താഴ്ത്തിയുള്ള തൈക്കാട്ടുശേരി പള്ളിപ്പുറം മേഖലകളിലെ മണല്‍ഖനനം കര്‍ശനമായി തടയണമൊവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും, മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബി. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഷാജി, ദീപാ സജീവ്, കെ.ആര്. പുഷ്ക്കരന്‍, എസ്. ബിജു. വി.എന്‍. ഷണ്മുഖന്, യു.എന്‍. ബാബു എിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: