ഇടുക്കി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Sunday 26 June 2016 8:42 pm IST

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളടയുന്നു. സ്റ്റെതസ്‌കോപ്പ് പിടിക്കേണ്ട കൈകളില്‍ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലായ ഇടുക്കി മെഡിക്കല്‍ കോളജിലെ അമ്പതുപേരടങ്ങുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ ആശുപത്രിക്കുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുന്നത്. എന്‍ഡ്രന്‍സ് പരീക്ഷ പാസായ മറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സൗകര്യങ്ങള്‍ ഞങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഇിവര്‍ പറയുന്നു. ആവശ്യത്തിന് അധ്യാപകരൊ, പഠനാന്തരീക്ഷമൊ,സൗകര്യങ്ങളൊ ഇല്ലാത്തമെഡിക്കല്‍ കോളജില്‍ നൂറോളം വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിവരുന്നത്. അദ്യ ബാച്ചില്‍ ക്ലാസ് റൂമിലുള്ള പഠനങ്ങള്‍ മതിയാവും. എന്നാല്‍ രണ്ടാംവര്‍ഷം തിയറിക്ലാസുകള്‍ക്കു പുറമെ രോഗികളെ നേരില്‍ കണ്ട് പഠനം നടത്തേണ്ടിവരുന്നു. ഇവിടെ രണ്ടു വര്‍ഷത്തെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലച്ചര്‍ ഹാള്‍ മാത്രമാണുള്ളത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.