അടിമാലി: ശക്തമായ കാറ്റിലും മഴയിലും എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിന് മുകളിലേയ്ക്ക് മരം വീണ് കെട്ടിടം ഭാഗികമായി തകര്‍ന്നു. കല്ലാര്‍ വിസി എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേയ്ക്കാണ് മരം വീണത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: