ബോധം അറിവാണ്. ധര്‍മ്മം സല്‍പ്രവര്‍ത്തിയാണ്. ഈ അവസ്ഥയില്‍ തന്നെത്താന്‍ ത്യജിച്ച് അറിവുകേടിലും അധര്‍മ്മത്തിലും ജീവിച്ചു നരകം അനുഭവിക്കുന്ന നരന്മാരെ, സത്യത്തെയും ധര്‍മ്മത്തെയും കൊണ്ട് അറിവുകേടിനെയും അധര്‍മ്മത്തെയും നിശ്ശേഷം ഭസ്മീകരിച്ച് അവരില്‍ സത്യത്തെയും ധര്‍മ്മത്തെയും സ്ഥാപിച്ച് സമാധാനം എന്ന നിത്യശാന്തി നല്കി രക്ഷിക്കുന്നതിനുള്ള ബോധമാകുന്നു സത്യം.
അതു തന്നെ ഖഡ്ഗി. സല്ക്കര്മ്മമാകുന്നു യുദ്ധം. അതു തന്നെ ധര്‍മ്മം. ഇത് മനുഷ്യരുടെ അറിവിലും പ്രവൃത്തിയിലും അവതരിപ്പിക്കുന്നതാകുന്നു അവതാരം. അറിവുകേടും അധര്മ്മവുമാകുന്നു കലി. അതിനെ വധിക്കുന്ന ഖഡ്ഗിയാകുന്നു സത്യധര്‍മ്മം. ഇതു തന്നെയാണ് കലിയുഗത്തില്‍ ഖഡ്ഗി അവതരിക്കും എന്നു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: