കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കുന്നത് ഈഴവ സമുദായവും പട്ടികജാതിക്കാരുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ന്യൂനപക്ഷ- സവര്‍ണ ഐക്യം സ്വഭാവികമായും പിറവത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരണമെന്നാണ് അവരുടെ ആഗ്രഹം. എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടു തീരുമാനിക്കാന്‍ സമയമായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമദൂരമല്ല, സമദൂരത്തിനകത്ത് ഒരു ദൂരമാകും സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരില്‍ നിന്നു നല്ല അനുഭവം ലഭിക്കില്ല. ഇടതു സര്‍ക്കാരില്‍ നിന്ന് ഒന്നും ലഭിച്ചിട്ടുമില്ല. എന്‍.എസ്.എസ് പറയുന്നത് അതേപടി സര്‍ക്കാര്‍ കേള്‍ക്കുന്നുവെന്ന പരാതി യോഗത്തിനുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: