പാനൂര്‍: യോഗ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടുത്ത കാലങ്ങളിലായി വര്‍ദ്ധിച്ചു വരുന്ന കുട്ടികള്‍ക്കെതിരെയുളള പീഡനങ്ങളും, അക്രമങ്ങളും അവസാനിപ്പിക്കാന്‍ ഭരണകൂടവും, പോലീസ് സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായി സി.പി.സുരേന്ദ്രന്(പ്രസിഡണ്ട്) പി.പി.സജീവന്(സെക്രട്ടറി), യു.അജയകുമാര്‍ (സംഘടനാസെക്രട്ടറി), കെ.ലക്ഷ്മണന് (ട്രഷറര്‍), ഷോമ സജിത്ത് (ഭഗിനിപ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: