പേരാവൂര്‍: കോളയാട് സെന്റ് കോര്ണലീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. ജന്മഭൂമി ജില്ലാ കോ-ഓഡിനേറ്റര്‍ ഒ.രാഗേഷ് വിദ്യാര്‍ത്ഥികളായ സാദിക്ക്, അഭിരാമി എന്നിവര്‍ക്ക് പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എമിലി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോളി ജോസഫ് സ്വാഗതവും കെ.ജെ.വില്സന് നന്ദി യും പറഞ്ഞു. ജന്മഭൂമി കോളയാട് ഏജന്റ് സ്വരാജ്, പ്രദീപന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: