കണ്ണൂര്‍: കേരള ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഹെലന്‍കെല്ലര്‍ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.ശ്യാമള ടീച്ചറുടെ അധ്യക്ഷതയില്‍ തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്മാന് അള്ളാംകുളം അഹമ്മദ് ഉദ്ഘാടനം ചെയ്യും. സുകന്യ ടീച്ചര്‍ ഹെലന് കെല്ലര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ കെഎഫ്ബി സംസ്ഥാന പ്രസിഡണ്ട് സി.കെ.അബൂബക്കര്‍, ടി.എന്‍.മുരളീധരന്, സി.വേലായുധന്, സെക്രട്ടറി എം.ശിവദാസന്‍, വൈസ് പ്രസിഡണ്ട് കെ.പി.രാമനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: