കൊച്ചി: ഗണേശോത്സവ ട്രസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഗണേശോത്സവ സംഗമം എറണാകുളത്തപ്പന് ഹാളില്‍ നടന്നു. സംഗമം ഹൈക്കോടതി മുന്‍ ജഡ്ജി കെ.കെ. ദിനേശന് ഉദ്ഘാടനം ചെയ്തു. ഭക്തിയുടെ കൂടെ ജ്ഞാനവും വൈരാഗ്യവും ഇല്ലാത്തതാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖ്യ പ്രശ്നമെന്ന് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.
എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, എം.എസ്. ഭുവനചന്ദ്രന്, ടി. വിനയകുമാര്‍, എ.ബി. സാബു, എം.എ. ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, ഡോ.ലത നായര്‍, ഹിന്ദു എക്കണോമിക് ഫോറം ജനറല്‍ സെക്രട്ടറി ഡോ.വിനോദ് ബി.നായര്‍, പി.പി. പരമേശ്വരന്, കെ.കെ. ബാഹുലേയന്, ടി.കെ. അരവിന്ദന്, ടി.കെ.നാരായണ സ്വാമി, സുകുമാരന്‍ തന്ത്രികള്‍, സി.സി. സാംബശിവന്, ടി.ആര്. ദേവന്, കെ.പി. ശിവദാസ്, കെ.സരോജം, ആര്.പി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: