ന്യൂദല്‍ഹി: ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിന്റെ പഠന റിപ്പോര്‍ട്ട് ദേശീയ വനനയത്തിന്റെ കരട് എന്ന രീതിയില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് അശ്രദ്ധമായിട്ടാണെന്നും പോളിസി രേഖ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലായെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ദേശീയ വനനയം സംബന്ധിച്ച് ഒരു കരട് വിജ്ഞാപനവും മന്ത്രാലയം ഇറക്കിയിട്ടില്ല. ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിന്റെ (ഐഐഎഫ്എം) പഠനം മാത്രമാണ് വെബ്സൈറ്റില്‍ വന്നിരിക്കുന്നതെന്ന് വനം ഡയറക്ടര്‍ ജനറല്‍ ശരദ് നെഗി പറഞ്ഞു. ജനങ്ങളുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ നയം രൂപീകരിക്കുകയുള്ളുവെന്നും ഡിജിഎഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: