തൃശൂര്‍: അടിയന്തരാവസ്ഥയുടെ 41-ാം വാര്‍ഷികാചരണം അസോസിയേഷന് ഓഫ്ദ എമര്‍ജന്‍സി വിക്ടിംസ് ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. പി.എസ്. ശ്രീരാമന് അധ്യക്ഷത വഹിച്ചു.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി.ജയകുമാര്‍, സമരത്തില്‍ പങ്കെടുത്ത് ക്രൂര മര്‍ദ്ദനത്തിനിരയായ എ.പി. ഭരത്കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്, ജില്ലാപ്രസിഡന്റ് എ. നാഗേഷ്, സംസ്ഥാന സമിതിയംഗം സി.നിവേദിത, വൈസ് പ്രസിഡന്റ്രവികുമാര് ഉപ്പത്ത്, പി.എസ്. അനന്തന് എന്നിവര്‍ പ്രസംഗിച്ചു.
അടിയന്തരാവസ്ഥ വിരുദ്ധ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും സമരസേനാനികള്‍ക്ക് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: