സഹായം നല്‍കണം

Monday 27 June 2016 3:00 pm IST

കൊല്ലം: നൂറുകണക്കിന് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നീണ്ടകര ഹാര്‍ബറിന് വടക്കുവശമുള്ള പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അടിയന്തിരസഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോള്‍ ശക്തമായ കടലാക്രമണമാണ് മേഖലകളില്‍ ഉണ്ടാകുന്നത്. ഇതിനകം തന്നെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ രീതിയില്‍ രൂക്ഷമായ കടലാക്രമണം തുടര്‍ന്നാല്‍ മത്സ്യതൊഴിലാളികളുടെ വീടുകളുടെ സുരക്ഷ അപകടത്തിലാകും. ഈ മേഖലയില്‍ കൂടുതല്‍ പാറയിട്ട് നിലവിലുള്ള കടല്‍ഭിത്തി പുനരുദ്ധരിച്ച് ഉയരം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.