കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കമ്മിഷന് മുന്നില്‍ ഹാജരായി. രാവിലെ കമ്മിഷനില്‍ ഹാജരായ സരിതയെ രഹസ്യമായാണ് വിസ്തരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന് എം.എല്‍.എ എന്നിവര്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് രഹസ്യമായി വിസ്തരിക്കുന്നത്. വിസ്താരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സരിത ഹാജരായത്. തുടര്‍ച്ചയായി നാലുതവണ കമ്മിഷനില്‍ സരിത ഹാജരായിരുന്നില്ല. ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് കമ്മിഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: