തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് സെന്റീമീറ്റര്‍ മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കന്യാകുമാരിക്ക് തെക്ക് ഭാഗത്ത് രൂപമെടുത്ത ന്യൂന മര്‍ദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥാ മാറ്റത്തിന് കാരണം. കനത്ത നാശനഷ്ട സാധ്യതകണക്കിലെടുത്ത് ജില്ലാകലക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: