പെരുമ്പാവൂർ: ജിഷാ വധക്കേസിലെ പ്രതി അമീറിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ് അമീറിനെ തിരിച്ചറിഞ്ഞത്. ആലുവ പോലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ഡ്രൈവർ പ്രതിയെ തിരിച്ചറിഞ്ഞത്.
കൊലപാതകം നടന്ന ദിവസം തന്റെ ഓട്ടോയിൽ അമീർ സഞ്ചരിച്ചിരുന്നുവെന്നാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. നേരത്തെ മൂന്ന് സാക്ഷികൾ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. അമീർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീർ ചെരുപ്പ് വാങ്ങിയ കടക്കാരൻ എന്നിവരാണ് മറ്റ് സാക്ഷികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക: