95 -ാം തവണയും രാജവെമ്പാലയെ പിടിച്ച് വാവാസുരേഷ് താരമായി

Tuesday 28 June 2016 2:47 pm IST

കോന്നി: 95 -ാം തവണയും രാജവെമ്പാലയെ പിടിച്ച് വാവാസുരേഷ് താരമായി. കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം തോടിനോട് ചേര്‍ന്ന് മുളങ്കാട്ടില്‍ നിന്നുമാണ് ഇന്നലെ വൈകിട്ട് 4.30 ഓടെ സുരേഷ് ആണ്‍പാമ്പിനെ വരുതിയിലാക്കിയത്. പത്തനംതിട്ട ജില്ലയില്‍ നിന്നുമാത്രം 64 പാമ്പിനെയാണ് സുരേഷ് പിടികൂടിയത്. കൊല്ലം ജില്ലയില്‍ നിന്നും 30 പാമ്പിനേയും ഇടുക്കിയില്‍ നിന്നും രണ്ട് സര്‍പ്പരാജാക്കന്മാരും ബാവയുടെ മുമ്പില്‍ പത്തിമടക്കിയിട്ടുണ്ട്. കുമ്മണ്ണൂരില്‍ പിടികൂടിയ പാമ്പിനെ മൂഴിയില്‍ വനമേഖലയില്‍ തുറന്നുവിട്ടു. മുളങ്കാടിനുള്ളില്‍ ഇരിക്കുകയായിരുന്ന പാമ്പിനെ വളരെ പണിപ്പെട്ടാണ് സുരേഷ് പിടികൂടിയത്. മുളംചില്ലകള്‍ വെട്ടിമാറ്റി വളരെ സാഹസികമായി പാമ്പിനെ പിടികൂടുന്നതുകാണാന്‍ നിരവധിപേരും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.