കുട്ടനാട്: മുട്ടാര്‍ ഗവണ്മെന്റ് യുപി സ്കൂളില്‍ അമൃതം മലയാളം വായനാപദ്ധതിക്ക് തുടക്കമായി. പനയന്നൂര്‍ക്കാവ് ക്ഷേത്രം സ്പോണ്സര് ചെയ്ത പത്രം ആര്‍എസ്എസ് മുട്ടാര്‍ ശാഖാ കാര്യവാഹ് വിജയപ്പന്, ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ബിജലിക്ക് നല്കി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകന് സനീഷ് സി. എബ്രഹാം സ്വാഗതം പറഞ്ഞു. സരിതാ മനോഹരന്, വി. രശ്മി, ജാലന്‍ തോമസ് ഏജന്റ് സണ്ണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അമൃതം മലയാളം വായനാപദ്ധതി നടന്നു. സ്കൂളില്‍ നടന്ന ചടങ്ങില്‍ തലവടി പനയന്നൂര്ക്കാവിലെ ആചാര്യന് ആനന്ദന് നമ്പൂതിരി പട്ടമന പ്രധാന അദ്ധ്യാപിക ഡോളിറ്റ ഡൊമിനിക്കിന് ജന്മഭൂമി പത്രം നല്കി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകന് കെ.ജെ. സേവ്യര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യകാരിയംഗം ബിജു തലവടി, എടത്വ താലൂക്ക് ബൗദ്ധിക പ്രമുഖ് ഗോപീകൃഷ്ണന്, മുട്ടാര്‍ ശാഖാ കാര്യവാഹ് വിജയപ്പന്, ഏജന്റ് സണ്ണി തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: