ചേര്‍ത്തല: ക്ഷേത്രത്തിലേക്കുള്ള വഴിയടച്ചതിനെതിരെ പ്രതിഷേധം ഇരമ്പി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ പീടിയേക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലേക്കുള്ള വഴി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി അധികാരികള്‍ കെട്ടിയടച്ചതോടെ ക്ഷേത്രപരിസരത്ത് താമസിക്കുന്നവര്‍ക്ക് പോലും രണ്ട് കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് ക്ഷേത്രത്തിലെത്തേണ്ട അവസ്ഥയാണ്. ഇതിനെതിരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രത്തിന് സമീപം ചേര്‍ന്ന പ്രതിഷേധ സമ്മേളനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.
പള്ളിയുടെ മറവില്‍ വര്‍ഗീയ സംഘര്‍ഷം നടത്തുവാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി.എസ്. രാജന് പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് എന്‍. ചന്ദ്രന് നെടുമ്പ്രക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിനോദ് ഉമ്പര്‍നാട്, ജിനു കുട്ടനാട്, സെക്രട്ടറി ശങ്കരന്‍കുട്ടി, ജയന് കാട്ടിശേരി, എം. സജീവന്, ടി.ജി. മുരളി, എസ്. സുധീഷ്, പി.സി. അനില്‍, നമ്പീശന്, അനീഷ് താഴ്ചയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: